ഭാരതീയർ അനുഭവിച്ചു തുടങ്ങുന്നു. പെട്രോൾ, ഡീസൽ വിൽപനയ്ക്ക് നിയന്ത്രണം.

ഭാരതീയർ അനുഭവിച്ചു തുടങ്ങുന്നു. പെട്രോൾ, ഡീസൽ വിൽപനയ്ക്ക് നിയന്ത്രണം.
May 13, 2026 10:19 AM | By PointViews Editor

കൊച്ചി: ഒടുവിൽ ഭാരതീയർ ദുർഭരണം അനുഭവിച്ചു തുടങ്ങുന്നു. ഇന്ധന വിലവർധന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കമ്പനികൾ രംഗത്ത്. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകൾക്ക് എണ്ണക്കമ്പനികളുടെ നിർദേശം നൽകിയിട്ടുള്ളത്. ശരാശരി വിൽപ്പന കണക്കാക്കി പരിമിതമായ ദിവസങ്ങൾക്കുള്ള ഇന്ധന ശേഖരമാണ് ആഴ്ചകളായി പമ്പ് ഉടമകൾക്ക് ഇന്ധനക്കമ്പനികൾ നൽകുന്നത്. ക്രെഡിറ്റ് സംവിധാനം ഒഴിവാക്കിയതോടെ വാങ്ങുന്ന സ്റ്റോക്കിന് അനുസൃതമായ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥയും പമ്പുകളിലെ ഇന്ധനശേഖരത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് 2500 പെട്രോൾ പമ്പുകളാണുള്ളത്. നിലവിൽ രണ്ടുദിവസത്തേക്കുള്ള സ്റ്റോക്ക് വരെയാണ് പമ്പുകൾക്ക് അനുവദിക്കുന്നത്. 12,000, 14,000, 24,000 ലിറ്റർ ശേഷിയുള്ള ടാങ്കറിലാണ് പമ്പിലേക്ക് ഇന്ധനം എത്തിക്കുന്നത്. 12,000 ലിറ്ററിൻ്റെ ടാങ്കറിൽ ഇന്ധനമെത്തിക്കുന്ന പമ്പിൽ, വിൽപ്പന അനുസരിച്ച് 8000 ലിറ്റർ ഡീസൽ, 4000 ലിറ്റർ പെട്രോൾ എന്നിങ്ങനെ എത്തിക്കാനാകും. മോശമല്ലാത്ത കച്ചവടം നടക്കുന്ന പമ്പിൽ ദിവസേന ശരാശരി 2000 ലിറ്റർ പെട്രോളും 5000 ലിറ്റർ ഡീസലും വിൽക്കുമെന്നാണ് കണക്ക്. നഗര-ഗ്രാമ പ്രദേശത്തിന് അനുസരിച്ച് പെട്രോൾ 8000 ലിറ്റർവരെയും ഡീസൽ 10,000 ലിറ്റർവരെയും വിറ്റുപോകുന്ന പമ്പുകളുമുണ്ട്. പമ്പുകൾ 'സ്റ്റോക്ക്ഔട്ട്' ആകാതെ വിൽപ്പന നീട്ടാനാണ് നിലവിലെ നിയന്ത്രണമെന്നാണ് വിലയിരുത്തൽ. പമ്പുകൾക്ക് ഇന്ധനം നൽകുന്നതിൽ നിലവിൽ നിയന്ത്രണം ഇല്ലെന്നാണ് ഇന്ധനക്കമ്പനികൾ വ്യക്തമാക്കുന്നത്. ഈ സ്ഥിതിയിൽ കൂടുതൽ ഉപഭോക്താക്കൾ എത്തുകയും സ്റ്റോക്ക് എത്താൻ വൈകുകയും ചെയ്‌താൻ പമ്പുകളിലെ വിൽപ്പന അവതാളത്തിലാകുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.എം. ബഷീർ പറഞ്ഞു. രാജ്യത്ത് രണ്ടുമാസത്തേക്കുള്ള അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ശേഖരവും ഒന്നരമാസത്തേക്കുള്ള എൽ.പി.ജി.യുമുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അസംസ്കൃത എണ്ണയുടെ ഉയർന്ന വിലകാരണം എണ്ണക്കമ്പനികൾ ദിവസേന ഏകദേശം 1600 കോടിയുടെ നഷ്‌ടം സഹിക്കുന്നതായും അറിയിച്ചു. ഡോ.മൽമോഹൻ സിങ്ങിനെപ്പോലെ മികച്ച ഭരണാധികാരികൾ കുറഞ്ഞത് 5 വർഷം മുതൽ 10 വർഷം വരെ നീളാവുന്ന പ്രതിസന്ധി നേരിടാൻ പാകത്തിന് ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒക്കെ കരുതൽ ശേഖരമാക്കി സൂക്ഷിച്ചിരുന്ന നാടാണ് ഇപ്പോൾ മാസങ്ങൾ കൊണ്ട് ഞെരുങ്ങുന്നത്.

Indians are starting to feel the pinch. Restrictions on the sale of petrol and diesel

Related Stories
നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

Jun 2, 2026 10:41 PM

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ...

Read More >>
ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

Jun 2, 2026 05:04 PM

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം...

Read More >>
മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

Jun 1, 2026 03:17 PM

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ്...

Read More >>
വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ

Jun 1, 2026 11:10 AM

വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ

വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി...

Read More >>
മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ

May 28, 2026 08:30 PM

മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ

മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ...

Read More >>
ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

May 26, 2026 07:01 AM

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ...

Read More >>
Top Stories